ന്യൂ ഡൽഹി : ഇന്ത്യയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിൽ. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രഞ്ജീത് സിംഗ് റാണയെ ആണ് പഞ്ചാബ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹരിയാനയിലെ സിര്‍സയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു.
കഴിഞ്ഞ വര്‍ഷം, അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച 2,700 കോടി രൂപ വിലമതിക്കുന്ന 532 കിലോ ഹെറോയിന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ രന്‍ജീത് സിംഗ് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ ഭീകരവാദികളെ അമൃത്സറിലും ജമ്മുകാഷ്മീരിലും പിടികൂടിയതിന് പിന്നാലെയാണ് രന്ജീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന് ഗംഗദീപും പിടിയിലായിട്ടുണ്ട്.
Post Your Comments