സുകൃതങ്ങള്‍ നിരവധി ചെയ്യാനും കര്‍മങ്ങളില്‍ വന്നുപോയ പാപങ്ങളഖിലവും പൊറുത്തു നന്‍മയാര്‍ന്ന ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാനുമുള്ള മാര്‍ഗമാണ് റമദാന്‍. റമദാനിലെ വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്. വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കില്‍ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്.
നോമ്പിന് രണ്ട് തലങ്ങള്‍ ഉണ്ട് 1. ആത്മീയ തലം 2. ആരോഗ്യ തലം. ആരോഗ്യ തലം എന്നാല്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം .ഇത് രണ്ടിനും നോമ്പിന് വളരെയധികം സ്വാധീനം ഉണ്ട്. മാനസികമായ ആരോഗ്യത്തിന് നോമ്പിനുള്ള സ്വാധീനം എന്തൊക്കെയാണ് എന്ന് നോക്കാം . ഭക്ഷണ നിയന്ത്രണത്തില്‍ നമ്മുടെ മാനസിക ആരോഗ്യത്തിന് വളരെയധികം സ്വാധീനം ഉണ്ട്. അതുകൊണ്ട് നോമ്പ് അനുഷ്ടിച്ചാല്‍ നമ്മുടെ മാനസികമായ അവസ്ഥ സന്തുലിതത്തില്‍ ആവാന്‍ ഉപവാസം വളരെ ഉപകാരം ചെയ്യും.
റമദാന്‍ നോമ്പില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഉപവാസം ആചരിക്കുന്നത് വഴി ശരീരവും മനസ്സും ശുദ്ധമാകുന്നു. ഈ സമയം മുസ്ലീങ്ങള്‍ ദൈവവുമായി കൂടുതല്‍ അടുക്കുകയും സുഖസൗകര്യങ്ങളില്‍ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു. ഇത് അവരില്‍ ആത്മീയതയും ഭക്തിയും വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്നു. വിശപ്പ്, ദാഹം തുടങ്ങിയ പ്രാഥമിക വികാരങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതുവഴി മനഃശക്തി വര്‍ദ്ധിപ്പിക്കുക, അന്യന്റെ വിശപ്പിനെപ്പറ്റി കാരുണ്യപൂര്‍വം ചിന്തിക്കാന്‍ പ്രേരിപ്പിക്കുക മുതലയ ആത്മീയ ധര്‍മങ്ങള്‍ക്കൊപ്പം ആരോഗ്യപരമായ ചില വശങ്ങളും നോമ്പിനുണ്ട്.
ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ദുര്‍മേദസ്സ് നോമ്പുകാലത്ത് കുറയുന്നു. അമിതവണ്ണവും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍ എന്നിവയുടെ അളവില്‍ കുറവ് കാണപ്പെടുന്നു. എന്നാല്‍ നോമ്പുമുറിച്ച് കഴിഞ്ഞാല്‍ വാരിവലിച്ച് ഭക്ഷിക്കുന്നുവെങ്കില്‍ ഈ ഗുണങ്ങള്‍ ഉണ്ടാകില്ല. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പ്രത്യേകിച്ച് പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുന്നതാണ് ഉത്തമം.
വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്. വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കില്‍ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്. ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും. സ്വര്‍ഗത്തിലേക്കുള്ള ആദ്യചുവടുവെപ്പ് ഹൃദയത്തില്‍ നിന്നാവണം.
റമദാനിലെ വ്രതാനുഷ്ടാനം ആരോഗ്യ സംരക്ഷണത്തിനുദാത്തമാണ്. മനഃക്കരുത്തിനും ഉദരസംബന്ധിയായ രോഗങ്ങള്‍ക്കും ഹൃദയപ്രശ്നങ്ങള്‍ക്കും വ്രതം പരിഹാരമാണെന്നു മാത്രമല്ല, പൂര്‍വകാല വൈദ്യന്‍മാര്‍ ഇത്തരം രോഗശമനത്തിന് വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുമായിരുന്നു.നമ്മുടെ ശരീരത്തെ മാത്രമല്ല മറിച്ച് മനസിനെയും ശുദ്ധീകരിക്കുന്ന ഒന്നാണ് നോമ്പ്.
Post Your Comments