റിയാദ് : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ, ഖമീസ് മുശൈത്തിന് കിഴക്ക് ഭാഗത്ത്, ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ റിക്ടർ സ്കെയിലിൽ 3.45 ശക്തിയിലും ആറ് കിലോമീറ്റർ ആഴത്തിലുമുള്ള ഭൂചലനമാണുണ്ടായതെന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. ഖമീസ് മുശൈത് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായിരുന്നു സംഭവം. നാശനഷ്ടമോ, ആളപായമോ, പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments