ന്യൂ ഡൽഹി: ന്യൂ ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെയും വിവിധ ആശുപത്രികളുടെയും മരണ കണക്കുകളിൽ പൊരുത്തക്കേട്. ഡൽഹി സർക്കാരിന്റെ കണക്ക് പ്രകാരം 66 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍ ആശുപത്രികളിലെ രേഖകള്‍ പ്രകാരം 116പേര്‍ മരിച്ചു. ലോക്നായക്, ആർഎംഎൽ, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, എയിംസ് എന്നീ ആശുപത്രികളിലെ കണക്കുകൾ ആണ് പുറത്തുവന്നത്.
അതേസമയം, കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ 2,75,000 കടന്നു.കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം ആയി. ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നപ്പോള്‍ ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.
ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.
ALSO READ:കോവിഡ് മഹാമാരിയിൽ ഇതുവരെ പൊലിഞ്ഞത് 2,75,000 ജീവനുകൾ; ആശങ്കകൾക്ക് വിരാമമില്ല
അമേരിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു.
Post Your Comments