ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 13ആയെന്നു അധികൃതർ അറിയിച്ചു.
24 മണിക്കൂറിനിടെ 4,096 പേരിൽ നടത്തിയ പരിശോധനയിൽ 1,130 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 21,331ലെത്തി. രോഗമുക്തരായവരുടെ എണ്ണം 2,499 ആയി ഉയർന്നു. നിലവിൽ 18,819 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,24,554ലെത്തിയിട്ടുണ്ട്.
ഒമാനിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വിദേശികൾ വൈറസ് ബാധിച്ച് മരിച്ചിരുന്നു. 66,43,26 വയസുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 154 പേര്‍ക്ക് കൂടി ഒമാനിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 3112ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1025 ആയി ഉയർന്നു.
Post Your Comments