KeralaLatest NewsNews

ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് എ​ടു​ക്കു​ക​യ​ല്ല, കൊ​ടു​ക്കു​ക​യാ​ണ്; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​വ്യാ​ധി​യു​ടെ ഘ​ട്ട​ത്തി​ലും ചി​ല​ര്‍ ചോ​ര​ത​ന്നെ കൊ​തു​കി​ന് കൗ​തു​കം എ​ന്ന രീതിയിലാണ് പെരുമാറുന്നതെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​ണം സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്നു എ​ന്ന പ്ര​ച​ര​ണ​ത്തി​ന് മ​റു​പ​ടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേ​ത്ര​ങ്ങ​ളു​ടെ ഫ​ണ്ട് സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ക​യ​ല്ല, മ​റി​ച്ച്‌ അ​ങ്ങോ​ട്ട് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബ​ജ​റ്റ് പ​രി​ശോ​ധി​ച്ചാ​ല്‍‌ ഇ​ത് മ​ന​സി​ലാ​കും. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​ന് 100 കോ​ടി, മ​ബാ​ര്‍, കൊ​ച്ചി ദേ​വ​സ്വ​ങ്ങ​ള്‍‌​ക്ക് 36 കോ​ടി, നി​ല​യ്ക്ക​ല്‍, പമ്പ എ​ന്നി ഇ​ട​ത്താ​വ​ള​ങ്ങ​ള്‍​ക്ക് കി​ഫ്ബി വ​ഴി 142 കോ​ടി, പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ഞ്ച് കോ​ടി എ​ന്നി​ങ്ങ​നെ സർക്കാരാണ് പണം നൽകിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read also: കോവിഡ് 19 : ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഈ വര്‍ഷം മുഴുവന്‍ നീട്ടി നൽകി ഗൂഗിളും ഫെയ്‌സ്ബുക്കും

ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് സി​ദ്ധി​സാ​യി ബാ​വ ട്രെ​സ്റ്റ് 51 കോ​ടി രൂ​പ ന​ല്‍​കി​യ​ത് ഉ​ള്‍​പ്പെ​ടെ വ​ലി​യ ക്ഷേ​ത്ര​ങ്ങ​ള്‍ കോ​ടി​ക​ള്‍ സം​ഭാ​വ​ന ന​ല്‍​കി​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ല്‍ മ​ത​വി​ദ്വേ​ഷം പ​ട​ര്‍​ത്താ​ന്‍ ചി​ല​ര്‍ തു​നി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button