കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഈ വര്‍ഷം മുഴുവന്‍ നീട്ടി നൽകി ടെക് ഭീമന്‍മാരായ ഗൂഗിളും ഫെയ്‌സ്ബുക്കും. ജൂണ്‍ 1 വരെയാണ് ര്‍ക്ക് ഫ്രം ഹോം പോളിസ് നിലവിലുള്ളതെങ്കിലും അത് ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്ന് ഗൂഗിള്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് ഓഫീസിലേക്ക് തിരികെ എത്തേണ്ട ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ അതിനായി അവസരം ഒരുക്കും. ന്നാല്‍ വീടുകളില്‍ തുടര്‍ന്നുകൊണ്ട് ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം അത് തുടരാനാവുമെന്നും ഗൂഗിള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ വിശദമാക്കി.
Also read : സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച തുറന്നുപ്രവര്‍ത്തനം ഈ വിഭാഗങ്ങള്‍ക്കു മാത്രം
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിന് പിന്നാലെ ജൂലൈ 6ന് ഓഫീസുകള്‍ തുറക്കുമെന്നും എന്നാല്‍ ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്നുമാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടെന്നും ഈ വര്‍ഷം എവിടെ നിന്നാണ് ജോലി ചെയ്യേണ്ടതെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി,
കോവിഡ് 19 മൂലം മറ്റ് പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചപ്പോള്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് വന്‍തുക നല്‍കിയതിലൂടെ ഫെയ്‌സ്ബുക്ക് ഏറെ പ്രശംസ നേടിയിരുന്നു,
Post Your Comments