അഹമ്മദാബാദ് : രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ ഗുജറാത്തില്‍ കോവിഡ് വ്യാപനം ഏറുന്നു. ഇതോടെ കോവിഡിനെ ശരിയായ രീതിയില്‍ പ്രതിരോധിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തിറങ്ങി. അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയ ഡോ. രണ്‍ദീപ് ഗുലേറിയ, അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയില്‍ നിര്‍ദേശങ്ങള്‍ നല്‍കി.
ഗുജറാത്തില്‍ രോഗബാധ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് അമിത് ഷാ, എയിംസ് മേധാവിയെ തന്നെ രംഗത്തിറക്കിയത്. 7,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 449 പേര്‍ മരിച്ചു. മഹാരാഷ്ട്രയ്ക്കു ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 390 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,872 പേര്‍ രോഗമുക്തി നേടി.
Post Your Comments