ന്യൂ ഡൽഹി : 35 ബിഎസ്എഫ്, 62 സിആർപിഎഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ രോഗം ബാധിച്ച ച്ച ബിഎസ്എഫ് ജവാൻമാരുടെ എണ്ണം 250ഉം,സിആർപിഎഫ് ജവാൻമാരുടെ എണ്ണം 234ഉം ആയി.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുമ്പോൾ രോഗബാധനിരക്ക് 5.5 ശതമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആരോഗ്യമന്ത്രാലത്തിന്റെ കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകൾ 11 ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.രോഗബാധിതരുടെ എണ്ണം 50000-ത്തിൻ നിന്നും 60,000 ത്തിന് അടുത്ത് എത്തിയത് വെറും മൂന്ന് ദിവസങ്ങൾ കൊണ്ടാണ്. അതിനിടെ കോവിഡ് കണക്കുകളിൽ സുതാര്യത വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.
Post Your Comments