മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പുതുതായി സ്ഥിരീകരിച്ചത് 1089 പുതിയ കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 19,063 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 37 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണം: 731.
അതിനിടെ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട്ചെയ്ത് 100 ദിവസം പിന്നിട്ടപ്പോള്‍ ആകെ രോഗികള്‍ 59,100 കടന്നു. മരണം രണ്ടായിരത്തിനടുത്ത്. 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 3,390 പേര്‍ക്ക്. 103 പേര് കൂടി മരിച്ചു. രോഗമുക്തി നിരക്ക് 29.36 ശതമാനം. 216 ജില്ലകളില്‍ കോവിഡ് ഇല്ല
Post Your Comments