Latest NewsUAENewsGulf

കോവിഡ് 19: യു.എ.ഇയില്‍ 500 ലേറെ പുതിയ കേസുകളും എട്ട് മരണവും

അബുദാബി • യു.എ.ഇയില്‍ 502 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. 213 പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരണപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16,240 ആയി. ഇതുവരെ 3,572 പേര്‍ക്ക് രോഗം ഭേദമായി. 165 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്.

പുതിയ 33,000 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു.

കോവിഡില്‍ നിന്നുള്ള രോഗമുക്തി വർദ്ധനവിനാണ് മെയ് മാസംസാക്ഷ്യം വഹിച്ചത്. രോഗമുക്തി ശരാശരി ഈ മാസം 150 കേസുകളാണ്, മുൻ മാസങ്ങളിൽ ശരാശരി ഭേദപ്പെടല്‍ 100 ആയിരുന്നു.

അതേസമയം, മാളുകൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിലും മുതിർന്ന പൗരന്മാരും കുട്ടികളും വീട്ടിൽ തന്നെ തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

60 വയസ്സിനു മുകളിലുള്ളവർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഷോപ്പിംഗ് മാളുകൾ, സഹകരണ സംഘങ്ങൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും സംയുക്ത പ്രഖ്യാപനത്തിൽ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഷോപ്പിംഗ് സെന്ററുകൾക്ക് പുറത്ത് സ്ഥിതിചെയ്യുന്ന റീട്ടെയിൽ സ്റ്റോറുകളിൽ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button