കണ്ണൂർ : സംസ്ഥാനത്ത് നിന്ന് ഇന്ന് അതിഥി തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്. കണ്ണൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. 1140 പേരാണ് യാത്ര തിരിക്കുക.വ്യാഴാഴ്ച കണ്ണൂരിൽ നിന്ന് ഉത്തർപ്രദേശിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു. 1140 ഉത്തർ പ്രദേശ് സ്വദേശികളാണ് ഈ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 5.50 ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികൾ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആർടിസി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സിൽ 30 പേരുമായിട്ടായിരുന്നു യാത്ര. ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിൻ ലഖ്നൗ റെയിൽവേ സ്റ്റേഷനിൽ എത്തുക.
Post Your Comments