KeralaLatest NewsNews

കോവിഡ് 19 : അട്ടപ്പാടിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മരണം, പരിശോധനഫലം പുറത്ത്

പാലക്കാട് : അട്ടപ്പാടിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മരണം കോവിഡ് 19 കാരണമല്ലെന്നു സ്ഥിരീകരണം. പരിശോധനാഫലം നെഗറ്റീവാണെന്നും, എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പാലക്കാട് ഡിഎംഒ അറിയിച്ചു. ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.

Also read : അനാഥരായി പിഞ്ചു കുഞ്ഞുങ്ങൾ; സൈക്കിളിൽ വീടെത്താൻ യാത്ര ചെയ്ത ​ദമ്പതികൾക്ക് അഞ്ജാത വാഹനം ഇടിച്ച് ​ദാരുണാന്ത്യം

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഈ മാസം ആറിന് വയറുവേദനയെ തുടർന്ന് കോട്ടത്തറ ഗവ: ട്രൈബൽ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ഏഴിന് പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. രോഗം മൂർച്ഛിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button