Latest NewsUAENewsGulf

അബുദാബിയിൽ കൊറോണ വൈറസ് ബാധിച്ച കുഞ്ഞും അമ്മയും രോഗമുക്തരായി

അബുദാബിയിലെ കോര്‍ണിഷ് ആശുപത്രിയാലാണ് കുഞ്ഞ് ജനിച്ചത്

അബുദാബി : യുഎഇയില്‍ ജനിച്ച് ഒരു ദിവസത്തിനകം കൊവിഡ് 19 ബാധിച്ച കുഞ്ഞും അമ്മയും രോഗമുക്തരായി. പലസ്തീന്‍ സ്വദേശി അബു സാഹറിന്റെ ഭാര്യ റനീന്‍ അബു സാഹറും മകന്‍ ജാദിനുമാണ് കൊവിഡ് ഭേദമായത്. യുഎഇയില്‍ കൊവിഡ് മുക്തമായതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞ്.

അബുദാബിയിലെ കോര്‍ണിഷ് ആശുപത്രിയാലാണ് കുഞ്ഞ് ജനിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും രണ്ട് ഐസൊലേഷനിലാക്കിയിരുന്നു. കൃത്യമായ ചികിത്സ നല്‍കിയതോടെ ജനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിന് രോഗം ഭേദമാകുകയായിരുന്നു. എന്നാൽ യുവതിയുടെ ഭര്‍ത്താവിനും മറ്റ് രണ്ട് മക്കള്‍ക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button