മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക തീരുമാനിച്ചു. ഇതിൽ പങ്കജ മുണ്ടെയും ഏകനാഥ് ഖഡ്സെയും ഇല്ലെന്നാണ് റിപോർട്ടുകൾ . മേയ് 21-ന് നടക്കുന്ന തെരഞ്ഞെടുപ്പില്നിന്നാണ് ഇരുവരെയും ബിജെപി ഒഴിവാക്കിയത്. ഗോപിചന്ദ് പഡല്‍ക്കര്‍, പ്രവീണ്‍ ദാട്കെ, അജിത് ഗോപ്ചഡെ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍.
മുണ്ടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ബന്ധു കൂടിയായ ധനഞ്ജയ മുണ്ടെയോടാണ് പങ്കജ പരാജയപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍സിപിയില്‍നിന്നു ബിജെപിയില്‍ ചേര്‍ന്ന രഞ്ജിത് സിംഗ് മോഹിതെ വെള്ളിയാഴ്ച ബിജെപി പുറത്തുവിട്ട നാലു പേരുടെ പട്ടികയില്‍ ഇടംപിടിച്ചു.
Post Your Comments