തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനായി മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. ലോക്ക് ഡൗണിന് ശേഷം മദ്യവില്പന പുനരാരംഭിച്ച ഡല്‍ഹിയും ഉത്തര്‍പ്രദേശും നികുതി കൂട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളവും ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് സൂചന.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യവില്പനശാലകളും ബാറുകളും പൂട്ടിയതോടെ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ മദ്യനികുതി കൂട്ടണമെന്ന നിര്‍ദ്ദേശം ധനവകുപ്പാണ് മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.
Post Your Comments