Latest NewsKeralaNews

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കിയ സംഭവം : ഹൈക്കോടതി ഇടപെടുന്നു : ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേയുമാണെന്ന് ദേവസ്വം അധികൃതര്‍

കൊച്ചി : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കിയ സംഭവത്തി ഹൈക്കോടതി ഇടപെടുന്നു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കിയതിനെതിരായ കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്തിമ തീരുമാനമെടുക്കും. ദേവസ്വം ബോര്‍ഡിന്റെ നടപടിയുടെ സാധുത കോടതിയുടെ തീര്‍പ്പിന് വിധേയം ആയിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ വിധികള്‍ നിലനില്‍ക്കുന്നതിനാലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിന് എതിരായ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണയ്ക്ക് വിട്ടിരിക്കുന്നത്.

read also : കോവിഡ് -19 : രാജ്യത്ത് ആശ്വാസ വാര്‍ത്ത : ലോക്ഡൗണോടെ ഇന്ത്യയിലെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു : കേന്ദ്രം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുമ്മനം രാജശേഖരനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമായതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button