Latest NewsNewsInternational

കോവിഡ് പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗതിയുടെ ഘട്ടത്തിലേക്ക്

120 വാക്‌സിന്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ വിവിധ സ്‌റ്റേജുകളിലാണുള്ളത്

ന്യൂഡൽഹി : ലോകത്തെ മുഴവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിനെരെയുള്ള  പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമാനതകളില്ലാത്ത പുരോഗതിയുടെ ഘട്ടത്തിലാണുള്ളത്  കോവിഡിന് കാരണമാവുന്ന sars-cov2 -ന്റെ ജനിതകശ്രണി സംബന്ധിച്ച വിവരങ്ങള്‍ ജനുവരി 12നാണ് ആദ്യമായി ചൈന ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ചത്. അന്നുമുതല്‍ വൈറസിനെരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ ലോകരാജ്യങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഗവേഷണസ്ഥാപനങ്ങളും മെഡിക്കല്‍ ബോര്‍ഡുകളും ആരംഭിച്ചിരുന്നു.

കുറഞ്ഞത് 120 വാക്‌സിന്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ വിവിധ സ്‌റ്റേജുകളിലാണുള്ളത്. ഏഴോളം വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണഘട്ടത്തിലും 82 എണ്ണം മൃഗങ്ങളിലെ പരീക്ഷണത്തിലും എത്തിയിരിക്കുന്നു. രണ്ട് പരീക്ഷണങ്ങള്‍ കുരങ്ങന്മാരില്‍ ഫലം കണ്ടതായി റിപ്പോര്‍ട്ടുകളുമുണ്ട്.   സെപ്തംബറില്‍ ആരംഭിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഫലവത്തായാല്‍ 2021 ഏപ്രില്‍ മാസത്തോടെ 600-900 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ജോണ്‍സണ്‍&ജോണ്‍സണ്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പൊതുവില്‍ 10.7 വര്‍ഷം വരെയാണ് ശരാശരി വാക്‌സിന്‍ വികസനത്തിന് എടുക്കുന്ന സമയമെന്നും ഇത് വിപണിയിലെത്താനുള്ള സാധ്യത 6% മാത്രമാണെന്നുമാണ് പീയര്‍ റിവ്യൂ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. എന്നാല്‍ കോവിഡിന് വളരെ പെട്ടന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാല്‍ തന്നെ വാക്‌സിന്‍ വികസനത്തില്‍ സമാനതകളില്ലാത്ത പുരോഗതിയാണ് ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button