നെയ്റോബി: ലോകത്ത് കോവിഡ് ബാധിച്ചവർ 40 ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. മരണം രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞു. 13 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരുമായി. എന്നാൽ ആഫ്രിക്കയില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം പേര്‍ കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.ആഫ്രിക്കയില്‍ കോവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിരീക്ഷണം ലോകാരോഗ്യ സംഘടന നടത്തിയത്. മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗൺ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആഫ്രിക്ക ഇതുവരെയും ഇത്തരം കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല.
അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍ എന്നിവയെയും കോവിഡ് സാരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായില്ലെങ്കിൽ ഏകദേശം 3.6 ലക്ഷത്തിനും 55 ലക്ഷത്തിനുമിടയില്‍ പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടും. അതില്‍ 82,000-1.67 ലക്ഷം ഓക്‌സിജന്‍ ആവശ്യമുള്ള ഗുരുതര കേസുകളും 52,000-1.07,ലക്ഷം അതീവ ഗുരുതര കേസുകളുമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
Post Your Comments