ന്യൂഡല്‍ഹി: പാകിസ്ഥാന് വലിയ തിരിച്ചടി നല്കി പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നിര്‍ണായക നീക്കത്തിന് പിന്നില്‍ ഭാരതത്തിന്റെ ‘സ്ട്രോംഗ്മാന്‍’ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കാലാസ്ഥാ പ്രവചനത്തില്‍ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളെ കൂടി പേരെടുത്ത് പറയാന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് തീരുമാനിച്ചത് അടുത്തിടെയാണ്. പാകിസ്ഥാന് കൈയടക്കി വച്ചിരിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഈ നീക്കത്തിലൂടെ ഇന്ത്യ. ഇതിനോടനുബന്ധിച്ച്, പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍ നിന്നുമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടി വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍, കേന്ദ്രത്തിന് കീഴിലുള്ള ടെലിവിഷന്‍ ചാനലായ ‘ദൂരദര്‍ശനോട്’ നിര്‍ദേശിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ഇന്ത്യ ഈ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഇക്കാര്യം സംബന്ധിച്ച് ഡെപ്യൂട്ടി എന്‍.എസ്.എ ആയ രജീന്ദര്‍ ഖന്ന, വിദേശ. ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പ്രപ്പോസല്‍ കൈമാറിയിരുന്നു.
‘ഇതെന്റെ ഏരിയയാണ്. അതില്‍ ഞാന്‍ പരമാധികാരം ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്’ എന്നതാണ് പാകിസ്ഥാനെ ലക്ഷ്യംവച്ച് രാജ്യം പുറത്തുവിടുന്ന പ്രധാന സന്ദേശമെന്ന് അജിത് ഡോവല്‍ വ്യക്തമാക്കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു
Post Your Comments