തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളത്താണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ ബാധ. ഇദ്ദേഹം വൃക്ക രോഗി കൂടിയാണ്.
അതേസമയം, ഇന്ന് 10 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് രോഗമുക്തി നേടിയത്. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെ 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 484 പേര്‍ രോഗമുക്തി നേടി.
ഇന്ന് ലക്ഷണങ്ങളോടെ 127 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് – 19 കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. ജനുവരി 30 ന് വുഹാനില്‍ നിന്നെത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
മാര്‍ച്ച് 6 ന് സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ട് മാസം കൊണ്ട് വ്യാപനത്തിന്റെ ഗ്രാഫ് താഴേക്ക് ആക്കാന്‍ സാധിച്ചു. മൂന്നാം വരവ് ഉണ്ടാകാതെ ശ്രമിക്കുന്നു. ഉണ്ടായാലും അതിജീവിക്കാന്‍ നോക്കുന്നു. വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ സംസ്ഥാനം വലിയ തോതില്‍ വിജയിച്ചുവെന്നും കരുതലും ജാഗ്രതയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിയെത്തുന്നവര്‍ക്ക് സാധ്യമായ സൗകര്യങ്ങള്‍ ഒരുക്കി. സൗകര്യത്തിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദിച്ചു.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട്സ്പോട്ടുണകളാണ് ഉള്ളത്.
Post Your Comments