വിശാഖപട്ടണം:രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു, വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില് നിന്നാണ് രാസവാതകം ചോര്‍ന്നത്, വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത് മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ജി പോളിമേഴ്സ് കന്പനിയിലെ വാതകപൈപ്പാണ് ചോര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെറീന്‍ വാതകമാണു ചോര്‍ന്നതെന്നാണു സൂചന.
വിഷവാതകം ശ്വസിച്ച് മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്,, മരണസംഖ്യ ഉയരുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്, വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്നശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുകയാണ് പോലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്റിന് സമീപത്തെ ജനങ്ങളില്‍നിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്.
വഴിയരികിൽ ജനങ്ങൾ അബോധാവസ്ഥയിൽ കിടക്കുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും ഇതിനോടകം പുറത്തെത്തിക്കഴിഞ്ഞു, പോലീസുകാർ നിരന്തരം അഭ്യർഥിച്ചിട്ടും സമീപ വീടുകളിലുള്ളവർ പ്രതികരിക്കാത്തത് വൻ ആശങ്കയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
Post Your Comments