CinemaLatest NewsNewsEntertainmentKollywood

‘വിശപ്പ് എന്ന രോഗത്തിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍’…; ട്വീറ്റുമായി നടൻ വിജയ് സേതുപതി

വിശപ്പിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍ എന്ന നടന്‍ വിജയ് സേതുപതിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിരവധിയാളുകളുടെ ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ദിവസ വേതന തൊഴിലാളികളായ ആയിരങ്ങള്‍ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം.

“വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ”, ഇങ്ങനെയാണ് സേതുപതിയുടെ ട്വീറ്റ്.

ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ചത്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button