ജയറാമിനോടൊപ്പം ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതി ഇന്ന് എറണാകുളത്തെത്തി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘ മാര്‍ക്കോണി മത്തായി ‘ യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം അഭിനയിക്കാനാണ് കേരളത്തിലെത്തിയത്. സംവിധായകന്‍ സനില്‍ കളത്തില്‍,നിര്‍മ്മാതാവ് പ്രേമചന്ദ്രന്‍ എ ജി,ക്യാമറമാന്‍ സജന്‍ കളത്തില്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ,ആര്‍ട്ട് ഡയറക്ടര്‍ സാലു കെ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് വിജയ് സേതുപതിയെ സ്വീകരിച്ച് ലോക്കോഷനിലെത്തിച്ചു.
സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ നായികയാവുന്നു. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സനില്‍ കളത്തില്‍,റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍,ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്.
തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍,ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മത്തായി യായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോ യും ഇതിലെ പ്രധാന കഥാപാത്രമാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ,കല- സാലു കെ ജോര്‍ജ്ജ്, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്, ശബ്ദലേഖനം- അജിത് എം ജോര്‍ജ്ജ്, പരസ്യക്കല -പ്രദീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ -സുധാകരന്‍ കെ പി. ഗോവ,ചെന്നൈ,ചങ്ങനാശ്ശേരി,ആലപ്പുഴ,എറണാക്കുളം എന്നിവിടങ്ങളിലാണ് മാര്‍ ക്കോണി മത്തായി ചിത്രീകരിക്കുന്നത്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Post Your Comments