Latest NewsIndia

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമോ? ഞെട്ടിപ്പിക്കുന്ന വീഡിയോ

സിയോണ്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ക്ക് തൊട്ടടുത്താണ് കൊവിഡ് രോഗികള്‍ കഴിയുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ അര ഡസനോളം മൃതദേഹങ്ങളാണ് പൊതിഞ്ഞുകെട്ടിയ നിലയിലാണ് കാണുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാരാഷ്ട്ര ബിജെപി എഎല്‍എ നിതേഷ് റാണ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കറുത്ത ബാഗില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പുതപ്പുകൊണ്ട് മറച്ചിരിക്കുന്ന നിലയിലാണ്. ഇതിന് തൊട്ടടുത്ത കിടക്കകളിലെല്ലാം കൊവിഡ് ബാധിച്ച രോഗികള്‍ കഴിയുന്നുണ്ട്. ഇതുകൂടാതെ യാതൊരുവിധ സുരക്ഷ ഉപകരണങ്ങളും ധരിക്കാതെയാണ് ആശുപത്രിയിലെ ജീവനക്കാര്‍ രോഗികളെ ശുശ്രൂഷിക്കുന്നത്.എന്തുരീതിയിലുള്ള ഭരണകൂടമാണിത്. സിയോണ്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ക്ക് തൊട്ടടുത്താണ് കൊവിഡ് രോഗികള്‍ കഴിയുന്നത്. അങ്ങേയറ്റമാണിത്. വലിയ നാണക്കേടുണ്ടാക്കുന്നതാണിത്- എംഎല്‍എ ട്വീറ്റ് ചെയ്തു.

നാണക്കേടുണ്ടാക്കുന്ന ഈ സംഭവം വീഡിയോയില്‍ പകര്‍ത്തിയത് സിയോണ്‍ ആശുപത്രിയില്‍ നിന്നാണ്. ഈ വീഡിയോ ചിത്രീകരിച്ചത് ഒരു ആക്ടിവിസ്റ്റാണ്. ആശുപത്രിയിലെ മറ്റ് ചില ജോലികള്‍ക്ക് പോയപ്പോഴാണ് അദ്ദേഹം വീഡിയോ പടര്‍ന്നത്. സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ കത്തെഴുതുന്നുണ്ടെന്നും ഇക്കാര്യം മഹാരാഷ്ട്ര ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് അധികൃതരാരും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button