Latest NewsNewsIndia

സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസിന് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യാത്രയയപ്പ്

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴി യാത്രയയപ്പ് നൽകി സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു യാത്രയയപ്പ് ചടങ്ങ് നടത്തിയത്.

”ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്ന് യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. കോടതി മുറിയിൽ എത്തിക്കഴിഞ്ഞാൽ ജഡ‍്ജിക്ക് മതവും വിശ്വാസവും ഒന്നുമില്ല. ഭരണഘടന മാത്രമാണ് അവസാന വാക്ക്. ഭരണഘടനയാണ് ബൈബിളും ഖുറാനും ഗീതയുമൊക്കെ. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകൾ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. രാജ്യത്തിന് ജുഡീഷ്യറിയില്‍ വലിയ വിശ്വാസമുണ്ട്. നമ്മളത് വീണ്ടും വീണ്ടും പറയുന്നു, അതേസമയം, ഒട്ടകപ്പക്ഷിയെപ്പോലെ തല മറച്ചുവെക്കാനും ജുഡീഷ്യറിക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന് പറയാനും കഴിയില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അത് സ്വയം കൈകാര്യം ചെയ്യുകയും വേണം” ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

ഹിമാചല്‍ പ്രദേശ് സ്വദേശിയായ ദീപക് ഗുപ്ത മൂന്ന് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ജസ്റ്റിസ് ആയി വിരമിക്കുന്നത്. 2017 ഫെബ്രുവരി 17നാണ് ദീപക് ഗുപ്ത സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button