Latest NewsNewsIndia

ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടു

ന്യൂ ഡൽഹി : ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടു. ന്യൂ ഡൽഹിയിൽ ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയുമാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആരോ​ഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 5532 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി.

Also read : സർവ്വതും ഫേക്ക്; മതിയായി എനിക്ക് ; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വാതി റെഡ്ഡി

മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി ഉയർന്നുവെന്നും കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button