Latest NewsCinemaNewsEntertainmentKollywood

സർവ്വതും ഫേക്ക്; മതിയായി എനിക്ക് ; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വാതി റെഡ്ഡി

എനിക്ക് പോലും ഓൺലെെനിൽ ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല

തന്റെപേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഇഷ്ടംപോലെ വ്യാജ അക്കൗണ്ടുകളുണ്ട് എന്ന്   നടി സ്വാതി റെഡ്ഡി. എന്നാൽ ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും താരം പറയുന്നു. തന്റെ ഔദ്യോഗിക അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‍ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സ്വാതി റെഡ്ഡി ഈ കാര്യം പറയുന്നത്. എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാൻ സമയം കിട്ടുന്നത് വ്യാജൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് താൻ എന്നും സ്വാതി റെഡ്ഡി പറയുന്നു. ഇൻസ്റ്റഗ്രമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സ്വാതി റെഡ്ഡി ഈ കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………………….

ഒരാഴ്‍ചയ്ക്ക് ശേഷം ഇന്ന് ഇന്‍സ്റ്റാഗ്രാം പരിശോധിച്ചു, സ്വാതി റെഡ്ഡി ഒഫീഷ്യല്‍ എന്ന അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഫേസ്‍ബുക്കില്‍ ഇല്ല. 2011ല്‍ ഞാന്‍ അത് ഉപേക്ഷിച്ചിരുന്നു (മറ്റൊരാള്‍ കൈകാര്യം ചെയ്യുന്ന ഒരു പേജ് എനിക്കുണ്ട്, അത് പ്രവര്‍ത്തനരഹിതമാണ്).

ഇൻസ്റ്റ​ഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉള്ളത്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. വ്യാജ അക്കൗണ്ടുകൾ എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി. ഈ അക്കൗണ്ടുകൾ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. ആരാണ് നിങ്ങൾ? ഇത് ​ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. പക്ഷേ വീട്ടിലിരിക്കുന്ന ഞാൻ ഈ വ്യാജൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

എനിക്ക് പോലും ഓൺലെെനിൽ ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല, അപ്പോൾ എന്റെ പേരിലുള്ള അക്കൗണ്ടുകൾ കെെകാര്യം ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് സമയം ലഭിക്കുന്നത്. വ്യാജ പ്രൊഫെെൽ, വ്യാജവാർത്തകൾ, വ്യാജ പോസ്റ്റുകൾ, വ്യാജമായ റിലേഷൻഷിപ്പ് സ്റ്റാറ്റസുകൽ, വ്യാജ ചിത്രങ്ങൾ, വ്യാജമായ പോസിറ്റീവ് എനർജി.

എന്നെ 1990 കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാൻഡ്ലൈൻ ഫോണുകൾ നല്ല ശബ്​ദ നിലവാരത്തതിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വെെദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റെെൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എ​ഗ് പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നു- സ്വാതി കുറിച്ചു.

shortlink

Post Your Comments


Back to top button