ആലപ്പുഴ : വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം. പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയൊന്ന് പേരാണ് നോർക്കയിൽ ജില്ലയിലേക്ക് എത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ പ്രത്യേക നിരീക്ഷണത്തിൽ ആക്കുന്നതിനു വേണ്ട റൂമുകളും തയ്യാറായിക്കഴിഞ്ഞു .
ആദ്യഘട്ടത്തിൽ 291 കൊവിഡ് കേന്ദ്രങ്ങളിലായി 4678 ഐസൊലേഷൻ ബെഡുകളാണ് സജീകരിച്ചിരിക്കുന്നത്. റിസോർട്ടുകളും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ റെഡ് സോൺ മേഖലകളിൽ നിന്നും എത്തുന്നവരെ മാത്രമേ കൊവിഡ് സെന്ററുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ. അല്ലാത്തവർക്ക് പരിശോധനകൾക്ക് ശേഷം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരാം.
ഇതര സംസഥാനങ്ങളിൽ നിന്നും ഇതിനോടകം താനെ ഇരുനൂറ്റി അറുപത്തിയൊന്നു പേർ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും ഉൾപ്പടെ കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ ഹൗസ് ബോട്ടിൽ ഉൾപ്പടെ ഐസൊലേഷൻ ബെഡുകൾ സജീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഒപ്പം ഇവരെ പരിചരിക്കുന്നതിനായി പ്രത്യേക മെഡിക്കൽ മാനേജ്മന്റ് പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments