ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ സ്വമേധയാല്‍ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ. ഇതിന്റെ ഭാഗമായി ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കി. നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകാനും നിര്‍ദ്ദേശിച്ചു.
അതേസമയം ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. വിഷവാതകം ശ്വസിച്ച് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്നൂറ്റി പതിനാറ് പേരിൽ 80 പേരുടെ നില ഗുരുതരമായി തുടരുന്നു. വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീൻ ചോർന്നത്.ലോക്ഡൗണിനെത്തുടര്‍ന്ന് ഈ ഫാക്ടറി അടഞ്ഞുകിടക്കുകയായിരുന്നു. കോവിഡ് വൈറസിന്‍റെ ലോക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്.പകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു.
വാതക ചോർച്ച പൂർണമായും നിയന്ത്രിച്ചതായി എൽജി കമ്പനി അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചുവെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Post Your Comments