Latest NewsIndia

വൈറലായ നൊമ്പര ചിത്രം, പ്രണയവും ദാമ്പത്യവും ഓർത്തെടുത്ത് അകൃതി : ”ഈയൊരു സമയം നേരിടേണ്ടി വരുമെന്ന്‌ ബോധമുണ്ടായിരുന്നു”

ആ വര്‍ഷം മേയ്‌ ഒന്‍പതിനാണ്‌ അനുജ്‌ ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തിയതെന്നും നേര്‍ത്ത വിതുമ്പലിനിടയില്‍ അകൃതി തുടര്‍ന്നു.

പഞ്ച്‌കുല: കശ്‌മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ അനുജ്‌ സൂദിന്റെ മൃതദേഹത്തില്‍ നിര്‍വികാരയായി നോക്കി നില്‍ക്കുന്ന ഭാര്യ അകൃതിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 2016ലാണു അനുജ്‌ സൂദും അകൃതിയും തമ്മില്‍ ആദ്യമായി കാണുന്നത്‌. അടുത്ത സുഹൃത്തുക്കള്‍ വഴിയായിരുന്നു പരിചയപ്പെടല്‍. പരിചയം പ്രണയത്തിലെത്തിയപ്പോള്‍ വിവാഹമായി. ആ വര്‍ഷം മേയ്‌ ഒന്‍പതിനാണ്‌ അനുജ്‌ ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തിയതെന്നും നേര്‍ത്ത വിതുമ്പലിനിടയില്‍ അകൃതി തുടര്‍ന്നു.

2017 സെപ്‌റ്റംബര്‍ 29ന്‌ അകൃതിയുടെ ജന്മനാടായ ധര്‍മശാലയിലെ യോഗില്‍ വച്ചായിരുന്നു വിവാഹം. മധുവിധു ആഘോഷിക്കാന്‍ ബാലിയിലേക്ക്‌ പറന്നെങ്കിലും രാഷ്‌ട്രീയ റൈഫിള്‍സ്‌ 21-ാം ബറ്റാലിയനിലേക്കു പോസ്‌റ്റിങ്‌ ലഭിച്ചതായി പുനെയില്‍നിന്നു വിളിവന്നതോടെ തിരിച്ചുവന്നു.ഈയൊരു സമയം നേരിടേണ്ടി വരുമെന്ന ബോധമുണ്ടായിരുന്നതിനാലാണ്‌ അദ്ദേഹത്തിന്റെ മൃതദേഹത്തിനു മുന്നില്‍ അങ്ങനെ നിന്നതെന്ന് അകൃതി പിന്നീടു പറഞ്ഞു.

സൈനിക പാരമ്പര്യമുള്ള കുടുംബമാണ്‌ അകൃതിയുടേത്‌. പിതാവ്‌ നാവിക സേനയിലായിരുന്നു. മുത്തച്‌ഛന്‍ സൈന്യത്തില്‍ സുബേദാറായാണു വിരമിച്ചത്‌. മൂന്നിനു വീട്ടിലെത്താനിരിക്കേയായിരുന്നു അനുജ്‌ സൂദ്‌ വീരമൃത്യു വരിച്ചത്‌. ഇരുവരും ചേര്‍ന്നു പുനെയിലേക്കു പോകാനിരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button