ന്യൂഡല്‍ഹി : പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ‘ബോയ്സ് ലോക്കര്‍ റൂം’ ചര്‍ച്ചയ്ക്ക് പിന്നില്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായ പ്രശസ്തമായ അഞ്ച് സ്‌കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്നവരെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി.. ഇന്‍സ്റ്റഗ്രാമില്‍ ബോയ്സ് ലോക്കര്‍ റൂം എന്ന പേരിലുള്ള ഗ്രൂപ്പിലാണ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.
read also : മദ്യത്തിന് വന്‍ തോതില്‍ വില വര്‍ധിപ്പിക്കുന്നു : ചില സംസ്ഥാനങ്ങളില്‍ 50 ശതമാനം വരെ വില വര്‍ധനവ്
സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സോനം കപൂര്‍, സിദ്ധാര്‍ഥ് ചതുര്‍വേദി, സ്വര ഭാസ്‌കര്‍ തുടങ്ങിയ സിനിമാതാരങ്ങള്‍. ആണ്‍കുട്ടികള്‍ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്ന് സോനം കപൂര്‍ കുറിച്ചു. മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തില്‍ സ്വന്തം കുട്ടികളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം കുറിപ്പില്‍ പറയുന്നു. മനുഷ്യരെ ബാധിക്കുന്ന വൈറസുകളുടെ കൂട്ടത്തില്‍ ലോക്കര്‍ റൂമും സ്ഥാനം നേടിയെന്നാണ് സിദ്ധാര്‍ഥ് ചതുര്‍വേദി പറയുന്നത്.വിഷം വമിക്കുന്ന ആണത്ത ബോധം ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ഏങ്ങിനെ പിടികൂടും എന്നതാണ് ലോക്കര്‍ റൂം സംഭവം നമുക്ക് കാണിച്ചു തരുന്നത്.
പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല കമന്റുകളോടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്റ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Post Your Comments