Latest NewsNewsIndia

കുറയാതെ കോവിഡ് കേസുകൾ ; ലോക്ക്ഡൗണ്‍ തെലങ്കാനയിൽ മെയ് 29 വരെ നീട്ടി

കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി ഇല്ല

ഹൈദരാബാദ്; കുറയാതെ കോവിഡ് കേസുകൾ, കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തീരുമാനം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു, അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടവര്‍ വൈകീട്ട് ആറിനകം അവ വാങ്ങി വീട്ടില്‍ തിരിച്ചെത്തണം, രാത്രി ഏഴുമുതല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ആയിരിക്കുമെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞത്.

കൂടാതെ ഏഴ് മണിക്ക് ശേഷം ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും മന്ത്രി വ്യക്തമാക്കി, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമെ പുറത്തിറങ്ങാവൂ, കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി ഇല്ല.

കൂടാതെ നിലവില്‍ തെലങ്കാനയിലെ ആറ് ജില്ലകള്‍ റെഡ് സോണിലാണ്, 18 എണ്ണം ഓറഞ്ച് സോണിലും ഒന്‍പതെണ്ണം ഗ്രീന്‍ സോണിലുമാണ് ഉള്ളത്, മൂന്ന് ജില്ലകള്‍ തീവ്ര രോഗബാധിതമാണ്. റെഡ് സോണില്‍പോലും കടകള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം ഉണ്ടെങ്കിലും ഹൈദരാബാദ് അടക്കമുള്ള നാല് നഗരങ്ങളില്‍ ഒരു കടകളും തുറക്കാന്‍ അനുമതി നല്‍കില്ലെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മാധ്യമങ്ങളോട് വ്യകാതമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button