പത്തനംതിട്ട: ചികിത്സയിലുളള ഒരു യുവാവ് കൂടി ആശുപത്രി വിട്ടതോടെ പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. 42 ദിവസമായി ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. 22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് യുവാവിന് കോവിഡ് നെഗറ്റീവ് ആയത്. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 62കാരിക്കും ഇരുപതാമത്തെ പരിശോധനാഫലത്തിലാണ് രോഗം ഭേദമായതായി കണ്ടെത്തിയത്.
Post Your Comments