Latest NewsKeralaNews

ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇനി ഓൺലൈൻ സംവിധാനം; പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാനാകും. ഇതിനായി പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടതില്ല. ഓൺലൈനിൽ എല്ലാം പൂരിപ്പിച്ചതിന് ശേഷം അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കും.

Read also: പ്രവാസികളുടെ മടക്കം; ​ഗർഭിണികളുടെ ക്വാറന്റൈനെക്കുറിച്ചുള്ള സർക്കാർ തീരുമാനം ഇപ്രകാരം

പാസ് ലഭിക്കുന്നതിന് വേണ്ടി അത‌ത് പൊലീസ് സ്‌റ്റേഷനുകളെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശംപുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പലര്‍ക്കും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button