Latest NewsKeralaNews

പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെടും: ആദ്യഘട്ടത്തില്‍ എത്തുന്നത് ആയിരത്തോളം പ്രവാസികള്‍

കൊച്ചി: മാലി ദ്വീപില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യകപ്പൽ വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെടും. ഐഎന്‍എസ് ജലാശ്വ ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകളിലായി ആയിരത്തോളം പ്രവാസികളാണ് ഉണ്ടാകുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവർക്കാണ് മുൻഗണന. അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍ തൂക്കമുണ്ട്.

Read also: കൊറോണ ഭീതിയിലും തമിഴ്നാട്ടില്‍ ബിവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

നാല്‍പത്തിയെട്ട് മണിക്കൂര്‍ ആണ് മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ വേണ്ട സമയം. ഞായറാഴ്ച ഉച്ചയോടെ കൊച്ചി തുറമുഖത്ത് കപ്പല്‍ എത്തിച്ചേരുമെന്നാണ് കണക്ക് കൂട്ടല്‍. തുറമുഖം വഴിയെത്തുന്ന പ്രവാസികളുടെ പരിശോധനക്കും മറ്റുമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button