ഷാര്‍ജ : യുഎഇയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ തൊഴിലാളികളായ 10 യാത്രക്കാരും രക്ഷപ്പെട്ടു. കിങ് ഫൈസല്‍ റോഡില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40തിനാണ് സംഭവം നടന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സിലെ മേജര്‍ ഹാനി അല്‍ ദഹ്മാനി പറഞ്ഞു.
ഷാര്‍ജയില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന മിനി ബസിന്റെ പിറകിലായിട്ടാണ് തീപ്പിടിച്ചത്. വാനിന്റെ എൻജിനിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തൊഴിലാളികളോട് വാഹനത്തിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടതാണ് ആളപായം ഒഴിവാകാൻ കാരണമായത്. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. രണ്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നായി അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചതായി മേജര്‍ പറഞ്ഞു.
Post Your Comments