Latest NewsKeralaIndia

വാട്സാപ്പ് വ്യാജ സന്ദേശം, നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍; പോലീസ് ലാത്തി വീശി

കോഴിക്കോട്: നാട്ടില്‍ പോകണമെന്ന ആവശ്യവുമായി കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി. ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും നാട്ടിലേക്ക് പോകാന്‍ എത്രയും പെട്ടെന്ന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറോളം പേരാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കൂട്ടം കൂടിയത്.പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ആവശ്യം ഇവര്‍ ചെവിക്കൊള്ളാന്‍ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

തീവ്രവാദി അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ ദൃക്‌സാക്ഷിയായ ഹരിശ്ചന്ദ്രയ്ക്ക് ഇത് രണ്ടാം ജന്മം

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്സാപ്പ് വഴി പ്രചരിച്ച വ്യാജ സന്ദേശമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമെന്നാണ് നിഗമനം. സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button