തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏഴു പേർക്ക് രോഗം ഭേദമായി. കോട്ടയം -6, പത്തനംതിട്ട-1 എന്നിങ്ങനെയാണ് കണക്കുകൾ. എട്ട് ജില്ലകൾ കോവിഡ് മുക്തം. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കോവിഡ് രോഗികളുള്ളത്. പുതിയ തീവ്രബാധിത പ്രദേശങ്ങളില്ല. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 30പേർ മാത്രമാണ് ചികിത്സയിലുള്ളത്. 14,670 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര് ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
34,599 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 34,603 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് 1,104 സാമ്ബിളുകളാണ് പരിശോധന നടത്തിയത്. മുന്‍ഗണനാ ഗ്രൂപ്പിലെ 2,947 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 2,147 എണ്ണം നെഗറ്റീവായി. കണ്ണൂരില്‍ 18 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും പുതിയ ഹോട്ട്സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also read : ഡ്യൂട്ടിക്കിടെ മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
ലോക്ക് ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ കേരളീയര്‍ നാളെ മുതല്‍ മടങ്ങിയെത്തും. നടപടിക്രമങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലാണ് ഇവര്‍ വരുന്നത്. നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്ന വിവരമാണ് ഔദ്യോഗികമായി ലഭിച്ചത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തില്‍ കരുതലോടെ ഇടപെടും. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതല്‍ ആ ജാഗ്രത ഉണ്ടാകണമെന്നും . അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments