Latest NewsNewsIndia

ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതിക്ക് നിരോധനമെന്നു റിപ്പോർട്ട്

ന്യൂ ഡൽഹി : ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതിക്ക് നിരോധനം. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുക ലക്ഷ്യമിട്ടു ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതിയാണ് കേന്ദ്ര നിരോധിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതായും ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായും ദേശീയ മാധ്യമമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

Also read : പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐക്യദീപം തെളിയിച്ച്‌ കോണ്‍ഗ്രസ്

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്. രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും അഭാവം ഉണ്ടായതിനാലാണ് നിരോധനമെന്നാണ് റിപ്പോർട്ട്. 2018-19 വര്‍ഷത്തില്‍ 485 മില്യണ്‍ ഡോളറിന്‍റെ സാനിറ്റൈസര്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയതെന്നാണ് കണക്കുകൾ.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സർക്കാർ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോവിഡ് 19 രോഗികളല്ലാത്തവര്‍ക്കും ചികിത്സ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button