
മുംബൈ : ബിഎസ്എന്‍എല്‍ നിർത്തിയ ആ സേവനം, വരിക്കാർക്ക് സൗജന്യമാക്കി എയര്‍ടെല്‍. നേരത്തെ ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് മാത്രമായി സൗജന്യമായി ലഭിച്ചിരുന്ന സ്ട്രീമിംഗ് ആപ്ലിക്കേഷനായ ആമസോണ്‍ പ്രൈം ഇനി മുതല്‍ എയര്‍ടെല്ലില്‍ സൗജന്യം.
349 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലാണ് പ്രതിവര്‍ഷം 999 രൂപ നല്‍കേണ്ട പ്രൈം സൗജന്യമാക്കിയിരിക്കുന്നത്. പരിധിയില്ലാത്ത കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഇന്റര്‍നെറ്റ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ഒരു മാസത്തേക്ക് ലഭിക്കും. ഈ പ്ലാനിനു പുറമേ ഒരു പോസ്റ്റ് പെയ്ഡ് പ്ലാനും കമ്പനി അവതരിപ്പിക്കുന്നു.
Also read : പൊതു ഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കും, സൂചന നൽകി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
പുതുതായി 349 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യം. നിലവിലുള്ള ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കില്ല. ആമസോണ്‍ പ്രൈം അംഗത്വത്തിന്റെ നിലവിലെ സ്ഥിതി മനസിലാക്കാൻ അക്കൗണ്ട് സെറ്റിങ്‌സ് പരിശോധിച്ചാല്‍ മതിയാകും.
Post Your Comments