ന്യൂഡല്‍ഹി: ബോയ്സ് ലോക്കര്‍ റൂം ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ അഡ്മിന് ഡല്‍ഹി പോലീസിന്റെ പിടിയിലായതായി റിപ്പോർട്ട്. തലസ്ഥാനത്തെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്ക് 18 വയസ് പ്രായമുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൂടെ ഗ്രൂപ്പിലെ 27 അംഗങ്ങളെയും തിരിച്ചറിഞ്ഞു. 15 വിദ്യാര്‍ത്ഥികളെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിചാരണ തടവുകാരന്റെ വക പതിനായിരം രൂപ
പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് അവരെ അധിക്ഷേപിക്കുന്ന ചാറ്റുകളായിരുന്നു ബോയ്സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പിലെ സ്ക്രീന്‍ ഷോട്ടുകള്‍ ഒരു പെണ്‍കുട്ടി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയൊണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതടക്കം ഗ്രൂപ്പിൽ ചര്‍ച്ച ചെയ്തിരുന്നു.
Post Your Comments