കനത്തമഴയില്‍ രൂപപ്പെട്ട സിങ്ക് ഹോള്‍ എല്ലാവരേയും പേടിപ്പെടുത്തുന്നു . കടന്നു പോകുന്ന വഴിയില്‍ അടുത്തെത്തുന്ന എന്തിനെയും അപ്പാടെ വിഴുങ്ങുന്ന സിങ്ക് ഹോള്‍ അഥവാ നിഗൂഢമായ ചുഴിയില്‍ മനുഷ്യര്‍ക്ക് പോലും രക്ഷയില്ല. കെനിയയിലെ കെറിച്ചോ എന്ന നഗരത്തില്‍ രൂപപ്പെട്ട സിങ്ക് ഹോളാണ് വലിയ പുല്പ്പടര്പ്പിനെ പോലും ഒറ്റയടിക്ക് അപ്രത്യക്ഷമാകുന്നത്.
ചെറിയ ചെളിക്കുണ്ടില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് തുടങ്ങുന്ന സിങ്ക് ഹോള്‍ വളരെ പെട്ടെന്ന് അവിശ്വാസനീയമാം വിധമാണ് അടുത്തെത്തിയ വലിയ പുല്‍പ്പടര്‍പ്പും മണല്‍ത്തിട്ടകളുമെല്ലാം ഒന്നായി വിഴുങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുകള്‍ത്തട്ടിലുള്ള മണ്ണ് വലിയതോതില്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് അതിനടിയിലുള്ള പൊള്ളയായ സ്ഥലം തുറന്നതാണ് സിങ്ക് ഹോള്‍ രൂപപ്പെടാനുള്ള കാരണം എന്നാണ് നിഗമനം. ഒഴുകിവന്ന ജലം ചെറുചുഴിയായി ഈ ചെറു ഗര്‍ത്തത്തിലേക്ക് പതിക്കുകയാണു ചെയ്യുന്നത്. ജലത്തോടൊപ്പം സമീപത്തുള്ള എല്ലാ വസ്തുക്കളെയും സിങ്ക് ഹോള്‍ ഉള്ളിലേക്കു വലിച്ചെടുക്കുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു മിനിറ്റ് 38 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് വീഡിയോയിക്കുള്ളത്.
Post Your Comments