പാട്ന • അടുത്തിടെ രണ്ട് പ്രശസ്ത താരങ്ങളെയാണ് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത്. മുതിർന്ന നടന്മാരായ റിഷി കപൂറും ഇർഫാൻ ഖാനും ദിവസങ്ങളുടെ വ്യത്യസത്തിലാണ് നമ്മോട് വിടപറഞ്ഞത്. ദുഖകരമായ മറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ സിനിമാ ലോകത്ത് നിന്ന് വരുന്നു. പ്രശസ്ത ഭോജ്പുരി സംവിധായകനും തിരക്കഥാകൃത്തുമായ അനിൽ അജിതാഭ് അന്തരിച്ചു. പാട്നയിലായിരുന്നു അന്ത്യം.
ഹം ബാഹുബലി, രൺഭൂമി, ഏക് ദുജെ കെ ലിയേ തുടങ്ങി വിവിധ ഭോജ്പുരി ചിത്രങ്ങൾ അനിൽ അജിതാബ് സംവിധാനം ചെയ്തിട്ടുണ്ട്. ഭോജ്പുരി ചിത്രങ്ങൾക്ക് പുറമെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അനിൽ അജിതാഭ് പ്രവർത്തിച്ചിട്ടുണ്ട്. പ്രകാശ് ജായുടെ ജയ് ഗംഗാജാലിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. 2016 ൽ പുറത്തിറങ്ങിയ ചിത്രം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അജയ് ദേവ്ഗന്റെ ദിൽ ക്യാ കരേ (1999), അപഹാരൻ (2005) എന്നീ ചിത്രങ്ങളിലും അനിൽ അജിതാഭ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.
മോർച്ചറി, ബന്ദിഷ് എന്നീ ഹിന്ദി ചിത്രങ്ങളുടെ തിരക്കഥാകൃത്തായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments