ദില്ലി: കോവിഡ് പ്രതിസന്ധികൾക്കിടെ കേന്ദ്ര സർക്കാരിനെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ നീക്കം. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം രാജ്യം അതിന്റെ സാമ്പത്തിക ആഘാതങ്ങള്‍ മറികടക്കാന്‍ സമയമെടുത്തേക്കും. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താനുളള ശ്രമം ആണ് സിപിഎം നടത്തുന്നത്.കൊവിഡിന്റെ സാമ്പത്തിക ആഘാതം മറികടക്കാനുളള നിര്‍ദേശങ്ങള്‍ സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിരുന്നു.
ഇവ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അയച്ച് കൊടുത്തിരിക്കുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ വീഡിയോ കോണ്‍ഫറസിലൂടെ യോഗം ചേരണമെന്നും സിപിഎം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്കാണ് യെച്ചൂരി കത്തയച്ചിരിക്കുന്നത്.സോണിയാ ഗാന്ധി, ശരദ് പവാര്‍, എംകെ സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍, തേജസ്വി യാദവ്, ഡി രാജ, അഖിലേഖ് യാദവ്, മനോജ് ഭട്ടചാര്യ, ദേബബ്രത ബിശ്വാസ്, ദീപാങ്കര്‍ ഭട്ടചാര്യ, ശരദ് യാദവ്, ടിആര്‍ ബാലു എന്നീ നേതാക്കള്‍ക്കാണ് യെച്ചൂരി കത്തയച്ചിരിക്കുന്നത്.
കൊവിഡ് ലോക്ക് ഡൗണ്‍ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ആഘാതം മറികടക്കാന്‍ ആദായ നികുതി അടയ്ക്കാത്ത എല്ലാവര്‍ക്കും 7500 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കണം എന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. പാവപ്പെട്ടവര്‍ക്ക് ആറ് മാസക്കാലം സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണം. അതിനുളള ഭക്ഷ്യധാന്യം സര്‍ക്കാരിന്റെ പക്കലുണ്ടെന്നും സിപിഎം പറയുന്നു.
Post Your Comments