തിരുവനന്തപുരം: സംസ്ഥാനത്ത് അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍. സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്നതനുസരിച്ച് മാത്രമേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെങ്കിലും അത് സര്‍ക്കാരിന്റെ അനുവാദത്തോടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടും കൂടി മാത്രമേ ആരംഭിക്കുകയുള്ളൂ.
read also : മലയാളികള്‍ക്ക് നാട്ടിലെത്താൻ പ്രത്യേക ട്രെയിന്‍ സര്‍ക്കാർ ഇതുവരെ ആവശ്യപ്പെട്ടില്ലെന്ന് രമേശ് ചെന്നിത്തല
ജൂണ്‍ ഒന്ന് മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കും എന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇത് ചില സോഫ്റ്റ് വെയര്‍ വിതരണക്കാരുടെ കുടിലബുദ്ധിയില്‍ ഉടലെടുത്ത വാര്‍ത്തയാണെന്നും അസോസിയേഷന്‍ പറഞ്ഞു.
സംസ്ഥാന സിലബസ് പിന്‍തുടരുന്ന ആയിരത്തിലധികം സ്‌കൂളുകളുടെ ഏക അംഗീകൃത സംഘടനയാണ് കെആര്‍എസ്എംഎ.
Post Your Comments