KeralaLatest NewsNews

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യവസായങ്ങള്‍ തുടങ്ങാന്‍ പച്ചക്കൊടി : കേരളത്തെ വ്യവസായ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ഡൗണിനെയു തുടര്‍ന്ന് സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. എന്നാല്‍ അതോടൊപ്പം തന്നെ വിവിധ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. കോവിഡിനെ നേരിടുന്നതില്‍ കേരളജനത കൈവരിച്ച ആസാധാരണമായ നേട്ടം നമ്മുടെ സംസ്ഥാനത്തെ ലോകത്തെ തന്നെ പ്രിയപ്പെട്ടതും സുരക്ഷിതവുമായി സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ പ്രത്യേകത ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരും സംരംഭകരും വലിയ താത്പര്യം ഉളവായിട്ടുണ്ട്. ഈരംഗത്ത് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി പിണറായി പറഞ്ഞു.

read also : യാത്രാപാസ് ഇനി ലഭിയ്ക്കുക ഇവരില്‍ നിന്നു മാത്രം : പുതിയ ഉത്തരവ് പുറത്തുവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായമുതല്‍മുടക്ക് വലിയ തോതില്‍ ആകര്‍ഷിക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയാണ്. പ്രധാനപ്പെട്ട വ്യവസായങ്ങള്‍ക്ക് ലൈസന്‍സുകളും അനുമതികളും ഒരാഴ്ചയ്ക്ക് നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കും. ഒരുവര്‍ഷത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പോരായ്മ ഉണ്ടായാല്‍ അതിന് തിരുത്താന്‍ ്അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button