വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി കൊണ്ട് ഭരണകൂടം നിർദേശവും നൽകിയിരുന്നു. എന്നാൽ ഈ നിർദേശം നിലവിൽ വന്ന അന്ന് തന്നെ ഇതിനെതിരെ വൻ പ്രതിഷേധമാണ് അമേരിക്കയിൽ ഉയർന്നത്.
അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഒക്ലഹോമയിലെ ജനങ്ങൾ മാസ്ക് ധരിക്കില്ലെന്ന് ഭീഷണിയുമായി നിരത്തിലിറങ്ങി. ശാരീരികമായ ആക്രമണവും അസഭ്യ വർഷവും ആരംഭിച്ചതോടെ മാസ്ക് ആവശ്യമുള്ളവർ വച്ചാൽ മതിയെന്ന നിലയിലേക്ക് ഇവർ കാര്യങ്ങളെ കൊണ്ടെത്തിച്ചു.
നിയമം നടപ്പാക്കി മണിക്കൂറുകൾ പിന്നിടും മുൻപ് തന്നെ അത് പിൻവലിക്കേണ്ടി വന്നു. ചിലർ ആരോഗ്യ പ്രവർത്തകരെ തോക്ക് ചൂണ്ടി വരെ ഭീക്ഷണിപ്പെടുത്തി. ഇതോടെയാണ് തീരുമാനത്തിൽ നിന്ന് അവർ പിന്നോട്ട് പോയത്.
Post Your Comments