Latest NewsIndia

മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മുംബയില്‍ കടലില്‍ മരിച്ച നിലയില്‍

കണ്ണൂര്‍ :. മുംബയ് ജവഹര്‍ലാല്‍ പോര്‍ട്ട്‌എ ട്രസ്റ്റില്‍ കസ്റ്റംസ് സൂപ്രണ്ടും ,കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ സ്വദേശിയുമായ ബിനോയ് നായരെ ( 46) ദുരൂഹസാഹചര്യത്തില്‍ മുംബയില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. കസ്റ്റംസില്‍ ഇറക്കുമതി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ബിനോയ് നായരെ ശനിയാഴ്ച ഉച്ച വരെ ഓഫീസില്‍ കണ്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.മുംബയ് നാവ ഷേവാ ജെട്ടിയില്‍നിന്നാണ് ബിനോയ് കടലിലേക്ക് എടുത്ത് ചാടിയതെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കാറില്‍ വന്നിറങ്ങിയ ബിനോയ് കാര്‍ ജെട്ടിക്കടുത്ത് പാര്‍ക്ക് ചെയ്തതിന് ശേഷമാണ് ഈ കടുംകൈ ചെയ്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടനെ രക്ഷാ പ്രവര്‍ത്തകരെത്തി കയറില്‍ കെട്ടിയ റബ്ബര്‍ ട്യൂബുകള്‍ ലഭ്യമാക്കിയെങ്കിലും അതില്‍ പിടിച്ചു രക്ഷപ്പെടാന്‍ തയ്യാറായില്ല.പിന്നീട് മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മരണകാരണം വ്യക്തമല്ല.

ഭര്‍ത്താവില്ലാത്ത തക്കം നോക്കി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി കുടുങ്ങിപ്പോയി നിരീക്ഷണത്തിലായിരുന്ന അഭിഭാഷകന്‍ മുങ്ങി

നെരൂള്‍ സീവുഡിലാണ് ബിനോയ് കുടുംബ സമേതം താമസിക്കുന്നത്. കടമ്ബൂര്‍ മീത്തലെ മടത്തില്‍ നാരായണന്‍ നായരുടെയും ഗൗരിയുടെയും മകനാണ്. മുംബയില്‍ സ്ഥിരതാമസമാക്കിയ രാഖിയാണ് ഭാര്യ. പ്ളസ് ടു വിദ്യാര്‍ഥി പ്രണവ് മകന്‍. സംസ്കാരം മുംബയില്‍ നടത്തി.

shortlink

Post Your Comments


Back to top button