ന്യൂഡല്‍ഹി: റിപ്പബ്ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേനയാണു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.അര്‍ണബിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തശേഷം അദ്ദേഹത്തിന്റ ചാനലിലെ പ്രൈം ടൈം ഷോയിലൂടെ മുംബൈ പോലീസിനെതിരേ നിരന്തരം അധിക്ഷേപം നടത്തുകയാണെന്നും അര്‍ണബ് ഇടക്കാല വിധി ദുരുപയോഗം ചെയ്യുന്നതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അന്വേഷണ ഏജന്‍സിയെ സമ്മര്ദത്തിലാക്കുന്നതില്നിന്നും ഭീഷണിപ്പെടുത്തുന്നതില്നിന്നും അര്‍ണബിനെ തടയണമെന്നും പോലീസിനെ സ്വതന്ത്ര്യമായി അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് റിപ്ലബ്ലിക്ക് ടിവി ചാനല്‍ ചര്‍ച്ചയില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ അര്‍ണബ് പ്രസ്താവനകള്‍ നടത്തിയെന്നാണു കേസ്.
അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ചത്തേക്കു നടപടി പാടില്ലെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ വിവിധ കേസുകൾ ഉൾപ്പെടുത്തി അര്‍ണാബിനെ മുംബൈ പോലീസ് പീഡിപ്പിക്കുകയാണെന്ന് നിരവധി ആരോപണമുണ്ട്. ചോദ്യം ചെയ്യാനെന്ന പേരിൽ 12 മണിക്കൂർ ആണ് അര്‍ണാബിനെ പോലീസ് പീഡിപ്പിച്ചതെന്നും ആരോപണമുയരുന്നു. മഹാരാഷ്ട്ര ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ആണ് ഇതിനു പിന്നിലെന്നാണ് അർണാബ് ആരോപിക്കുന്നത്.
Post Your Comments